ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്ക് ബത്തേരി സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ട്.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







