യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

ന്യൂ ഡൽഹി: ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.
ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.
നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.
ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന – 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിം സന്തോഷ്

ഓഫീസ് അസിസ്റ്റന്റ് നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ താത്ക്കാലിക ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ്

കാഴ്ച പരിമിതർക്ക് അക്ഷരക്കാഴ്ച നൽകി സാക്ഷരതാ മിഷൻ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കാഴ്ച പരിമിതർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കേരള

ആധാര്‍ കാര്‍ഡ് തിരുത്തല്‍; പുതിയ നിബന്ധനകളുമായി കേന്ദ്രം

ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി,

അക്ഷരോന്നതി പദ്ധതി: ജില്ലാതല പുസ്തക വിതരണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു തിരുനെല്ലി മാന്താനം ഉന്നതിയിൽ നിർവഹിച്ചു. വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി എസ് സി,

താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം.

താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.വയനാട് പടിഞ്ഞാറത്തറയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.