അക്ഷരോന്നതി പദ്ധതി: ജില്ലാതല പുസ്തക വിതരണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന
അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു തിരുനെല്ലി മാന്താനം ഉന്നതിയിൽ നിർവഹിച്ചു.
വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി എസ് സി, എസ് ടി ഉന്നതികളിലെ സാമൂഹ്യപഠന മുറികൾ, ഹോസ്റ്റലുകൾ, എംആർഎസുകൾ, വിജ്ഞാനവാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ ലൈബ്രറികൾ ഒരുക്കി കുട്ടികളിൽ വായന ശീലം ഒരുക്കുന്ന പദ്ധതിയാണ് അക്ഷരോന്നതി. എഴുത്തുകാരൻ എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഊര് മൂപ്പന്മാരായ ചേമ്പൻ, കരിയൻ എന്നിവർക്ക് മന്ത്രി ഒ ആർ കേളു കൈമാറി.

പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരുനെല്ലി മാന്താനം ഉന്നതിയിലെ സാമൂഹ്യ പഠനം മുറിയിലേക്ക് ആയിരം പുസ്തകങ്ങളാണ് സംഭാവനയായി നൽകിയത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ, വിദ്യാഭ്യാസ വകുപ്പ്, പട്ടികവർഗ്ഗ പട്ടികജാതി വകുപ്പ്, കുടുംബശ്രീ മിഷൻ, സാക്ഷരതാ മിഷൻ ജില്ലാ എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ പുസ്തക ശേഖരണം നടത്തിയത്. ആർ ജി എസ് എ ജീവനക്കാർ പരിപാടികൾക്ക് നേതൃത്വം നൽകി.

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഞ്ചു ബാലൻ അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബേബി, വസന്ത കൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷർമിനാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.ആർ രാജേഷ്, സജിത, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അലി അസ്‌ഹർ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫിസർ എം. മജീദ്, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്സ്‌പേർട്ട് കെ.ആർ ശരത്ത് എന്നിവർ സംസാരിച്ചു.

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിം സന്തോഷ്

ഓഫീസ് അസിസ്റ്റന്റ് നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ താത്ക്കാലിക ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ്

കാഴ്ച പരിമിതർക്ക് അക്ഷരക്കാഴ്ച നൽകി സാക്ഷരതാ മിഷൻ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കാഴ്ച പരിമിതർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കേരള

ആധാര്‍ കാര്‍ഡ് തിരുത്തല്‍; പുതിയ നിബന്ധനകളുമായി കേന്ദ്രം

ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി,

അക്ഷരോന്നതി പദ്ധതി: ജില്ലാതല പുസ്തക വിതരണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു തിരുനെല്ലി മാന്താനം ഉന്നതിയിൽ നിർവഹിച്ചു. വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി എസ് സി,

താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം.

താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.വയനാട് പടിഞ്ഞാറത്തറയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.