ബലാത്സംഗക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തില്‍ ഇറങ്ങേണ്ടതില്ലെന്ന് കെ മുരളീധരന്‍. രാഹുലിനെ ഒരു പരിപാടിയിലും കയറ്റേണ്ടതില്ലായെന്ന് പറഞ്ഞതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
‘കോണ്‍ഗ്രസില്‍ ഇപ്പോള്‍ പാര്‍ട്ടിയിലുള്ള എംഎല്‍എമാര്‍ ആരും ഒളിവിലല്ല. എല്ലാവരും ഫീല്‍ഡിലുണ്ട്. പാര്‍ട്ടിയിലില്ലാത്ത ഞങ്ങള്‍ മാറ്റിനിര്‍ത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് പൊലീസാണ്’, കെ മുരളീധരന്‍ പറഞ്ഞു.
സ്വന്തം നിലയ്ക്കാണ് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഇനി അങ്ങോട്ട് കയറ്റേണ്ടെന്ന് പറഞ്ഞിട്ടുമുണ്ട് പാര്‍ട്ടി. സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന ആളുടെ നടപടിയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ല. വേണ്ട താരങ്ങള്‍ ഉദിച്ചുവരും. അല്ലാത്തത് അസ്തമിക്കും’, കെ മുരളീധരന്‍.

അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല, എല്ലാം ഉള്ളിലടക്കി വെക്കുന്ന മോശം ശീലമുണ്ട്: ഭാവന
ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ







