Advertisement

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൊരുന്നന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (മെയ് 29) രാവിലെ 8.30 മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

ARIYIPPU
News Image

തരിയോട് പഞ്ചായത്ത് 14-ാo വാർഡ് പൊതുസഭ നടത്തി

വാർഡ് മെമ്പർ സൂസി ബാബു ഉദ്ഘാടനം നിർവഹിച്ചു.ADS ചെയർ പേഴ്സൺ റീന സേവ്യർ അദ്ധ്യക്ഷയായിരുന്നു.CDS ചെയർ പേഴ്സൺ ഷീല ടിഡി കുടുംബശ്രീ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.. ADS സെക്രട്ടറി രാധ പുലിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് ആർപി ലിജിമോൾ ആരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. സംരഭ ലോണുകൾ, JLG, എന്നിവയെപ്പറ്റി ഗീത ക്ലാസ് എടുത്തു.ക്ഷയരോഗത്തെ കുറിച്ച് അങ്കണവാടി ടീച്ചർ ജിൻസി അജി ക്ലാസ് എടുത്തു.. ADS എക്സികുട്ടിവ് അംഗം ലിസി ജോർജ് യോഗത്തിൽ നന്ദി പറഞ്ഞു.

KALPETTA
News Image

ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.

പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗം അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജിൻസി ബൈജു ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "മാനവീയം"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം, സി ഡി ഒ സുനി ജോബി,പി.പി.സ്കറിയ,സാബു പി.വി.,ജിൻസി എന്നിവർ സംസാരിച്ചു.മനോജ്‌ വിസ്മയ മാജിക് ഷോ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image
Advertisement

എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി.

പുൽപ്പള്ളി :പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ ലെറ്റിൽ നിന്ന് 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച പുൽപ്പള്ളി, മരകാവ്, മണ്ഡപത്തിൽ എം. ജെ ടോമിക്ക് സഹപ്രവർത്തക ർ യാത്രയയപ്പ് നൽകി.അനീഷ് വി. ജി ( പുൽപ്പള്ളി ഔട്ട്‌ ലെറ്റ് അസ്സി : ചെയർ പേഴ്സൺ, ) സ്വാഗതം ആശംസിച്ചു. പുൽപ്പള്ളി ബവ്‌കോ ഔട്ട്ലെറ്റ് ഷോപ്പ് - ഇൻ ചാർജ് മിഥിൻ രാജ് അധ്യക്ഷത വഹിച്ചു. ദീപാ ഷാജി (പുൽപ്പള്ളി ഔട്ട്ലെറ്റ് വനിത ചെയർപേഴ്സൺ ) , ജിമ്മി ജോസ്, അനു ആനന്ദ്,  സിങ്കൽ തോമസ് , ആശംസ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എം ജെ ടോമിക്ക് സഹപ്രവർത്തകർ ഉപഹാരം നൽകി.ടോമി. എം. ജെ നന്ദി പറഞ്ഞു.ജമുന പ്രഹ്ലാദൻ ( അസ്സി : ചെയർപേഴ്സൺ പുൽപ്പള്ളി ഔട്ട്‌ ലെറ്റ് ), സുധ ഷിമോദ്, അലീന ജിജോ, സന്തോഷ് വി. എ സ്, സുബ്രഹ്മണ്യൻ പ്രോഗ്രാമിന് നേതൃത്വം നൽകി.

PULPALLY
News Image

പെരുന്നാൾ ഭക്ഷണം നൽകി

മാനന്തവാടി താലൂക്ക് സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്കർ ആശുപത്രിയിൽ രോഗികൾക്കും കൂടിയിരുപ്പുകാർക്കും ജീവനക്കാർക്കും പെരുന്നാൾ ഭക്ഷണം നൽകി.അബ്ദുള്ള വി,മുതിര ഇബ്രാഹിം മുസ്‌ലിയാർ, നാസർ സാവാൻ, കൊച്ചി ബായി, സിയാദ്.യു.കെ, മുനീർ.പി തുടങ്ങിയവർ നേതൃത്വം നൽകി.

MANANTHAVADY
News Image

ഇഡി റെയ്ഡ്: മാനന്തവാടിയിൽ പ്രതിഷേധിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

മാനന്തവാടി: ഇഡി റെയ്‌ഡിനെതിരെ സിപിഐ(എം) നേതൃത്വത്തിൽമാനന്തവാടിയിൽ നടന്ന പ്രതിഷേധ പരിപാടിക്കെതിരെ 26 പേർക്കെതിരെയാണ് സംഘം ചേർന്ന് പ്രതിഷേധിച്ചതിനും, റോഡ് ഉപരോധിച്ചതിനും മാനന്തവാടി പോലീസ് കേസെടുത്തത്.

MANANTHAVADY
News Image

സാമ്പത്തിക സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു.

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസും ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷനായി. പങ്കെടുത്തവർക്ക് കുട വിതരണവും നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി ബിനു, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ സൗത്ത് സോൺ ചീഫ് മാനേജർ കൃഷ്ണവേണി മൊത, റിനു ജോസ്, ഹൗസത്ത്, വിമലാ കുമാർ, പട്ടികജാതി കോർപ്പറേഷൻ ജില്ലാ മാനേജർ ജെറിൻ സി ബോബൻ, സിഡിഎസ് ചെയർപേഴ്സൺ സിന്ധു തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

20 വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം

കോഴിക്കോട്: മരണശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തി. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽനിന്ന് അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിെൻറ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന് മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമിെൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ജയിലിലായിരുന്ന റഹീം, സൗദി ബാലൻ മരിച്ച കേസിൽ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് മടങ്ങുന്നത്. 2006 നവംബറിൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ റഹീം, സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.വാഹനത്തിൽ വെച്ച് കുട്ടി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെ, അബദ്ധത്തിൽ കൈതട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ റഹീമിന് കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി അത് ശരിവെക്കുകയും ചെയ്തു.വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടിയുടെ കുടുംബം ‘ദിയാധനം’ സ്വീകരിച്ച് മാപ്പ് നൽകുക മാത്രമായിരുന്നു ഏക വഴി. തുടക്കത്തിൽ വിധി നടപ്പാക്കണമെന്ന നിലപാടിലായിരുന്ന കുട്ടിയുടെ കുടുംബവുമായി, റിയാദ് പൊതുസമൂഹത്തിെൻറ പിന്തുണയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നിരന്തരം ചർച്ചകൾ നടത്തി.ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക സ്റ്റേ സമ്പാദിച്ചെങ്കിലും അത് നീക്കാൻ വാദിഭാഗം ആവശ്യപ്പെട്ടതോടെ റഹീമിെൻറ ജീവൻ വീണ്ടും അപകടത്തിലായി. എന്നാൽ കമ്മിറ്റി ശ്രമങ്ങൾ തുടരുകയും ഒടുവിൽ 15 മില്യൺ സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിക്കുകയുമായിരുന്നു.ഇത്രയും വലിയ തുക സമയബന്ധിതമായി കണ്ടെത്തുക അസാധ്യമെന്ന് തോന്നിച്ചെങ്കിലും, ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെ കൈകോർത്തതോടെയാണ് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ മഹാ ദൗത്യം വിജയത്തിലെത്തിയത്. 2024-ൽ സമാനമായ ഒരു ചെറിയ പെരുന്നാൾ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂർത്തിയായത്.റമദാൻ 27 മുതൽ ഒഴുകി വന്ന തുക ലക്ഷ്യത്തിലെത്തിയത് ഒരു പെരുന്നാൾ ദിനം ഉച്ചയോടെയായിരുന്നു. റഹീമിെൻറ മോചനത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃച്ഛികമായി. ആഗോള മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു മഹാ ജീവകാരുണ്യ ദൗത്യത്തിെൻറ ശുഭപര്യവസാനമാണ് റഹീമിെൻറ ഈ ജന്മനാട്ടിലേക്കുള്ള മടക്കം.

KERALA
News Image

പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?; എങ്ങനെ, എപ്പോള്‍ കഴിക്കാം

മാമ്പഴം കാണുമ്പോള്‍ കഴിക്കാന്‍ കൊതി തോന്നാത്തവരായി ആരാണുള്ളത്. എന്നാല്‍ പ്രമേഹ രോഗികള്‍ ഏത് ഭക്ഷണം കഴിക്കാന്‍ എടുത്താലും ഒന്ന് ആലോചിക്കും വേണോ വേണ്ടയോ എന്ന്. അത്തരത്തില്‍ പ്രമേഹരോഗികള്‍ സംശയത്തോടെ കാണുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാമ്പഴം. മാമ്പഴത്തില്‍ മധുരം കൂടുതലായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ പ്രമേഹമുള്ളവര്‍ മാമ്പഴം തീര്‍ത്തും ഒഴിവാക്കണോ?.ആരോഗ്യ വിദഗ്ധര്‍ പറയുന്നത് പ്രമേഹ രോഗികള്‍ക്കും മാമ്പഴം കഴിക്കാം എന്നാണ്പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോപ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കുന്നതില്‍ യാതൊരു പ്രശനവും ഇല്ല. മാമ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ടെങ്കിലും അതില്‍ വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 51 മുതല്‍ 60 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ ആയിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, ശരിയായ അളവില്‍ കഴിച്ചാല്‍ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല.Can diabetics eat mangoesഎങ്ങനെ, എത്ര അളവില്‍ കഴിക്കാംപ്രമേഹമുള്ളവര്‍ക്ക് 80 -100 ഗ്രാം വരെ മാമ്പഴം കഴിക്കാം. അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.മാമ്പഴം ജ്യൂസാക്കി കുടിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ മാമ്പഴത്തിലെ നാരുകള്‍ നഷ്ടപ്പെടാനും പഞ്ചസാരയുടെ അളവ് കൂടാനും സാധ്യതയുണ്ട്.അമിതമായി പഴുത്ത മാമ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി പഴുത്ത മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.പ്രഭാത ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ ഉച്ച ഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കാം. ഈ സമയങ്ങളില്‍ ശരീരം സജീവമായിരിക്കുന്നതിനാല്‍ പഞ്ചസാര നിയന്ത്രിക്കാന്‍ എളുപ്പമാണ്.രാത്രിയിലോ വെറുംവയറ്റിലോ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുംമാമ്പഴം നേരിട്ട് കഴിക്കുന്നതിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാന്‍ സഹായിക്കും.മാമ്പഴത്തോടൊപ്പം കുറച്ച് ബദാം അല്ലെങ്കില്‍ വാള്‍നട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ഓട്സ് അല്ലെങ്കില്‍ ചിയ സീഡ്സ് എന്നിവയ്ക്കൊപ്പം മാമ്പഴം ചേര്‍ക്കാം. ഗ്രീക്ക് യോഗര്‍ട്ട് അല്ലെങ്കില്‍ പനീര്‍ എന്നിവയ്ക്കൊപ്പം കഴിക്കുന്നതും ഗുണകരമാണ്.

HEALTH
News Image

സ്ത്രീകളോടാണ്...പെട്ടെന്ന് വയറ് വീര്‍ക്കുന്നതായോ നിറഞ്ഞതായോ തോന്നാറുണ്ടോ?; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അല്‍പം ഭക്ഷണം കഴിക്കുമ്പോള്‍ത്തന്നെ വയറ് വീര്‍ക്കുക, അടിവയറ്റിലും നടുവിനും അസ്വസ്ഥത ഉണ്ടാവുക, അസാധാരണമായ ക്ഷീണം തോന്നുക ഇവയൊക്കെ പല സ്ത്രീകളും സമ്മര്‍ദ്ദം, ദഹനക്കേട്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ദിനചര്യയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെക്കൊണ്ടാണെന്ന് കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അണ്ഡാശയ അര്‍ബുദം പലപ്പോഴും വൈകി കണ്ടെത്താന്‍ കാരണമാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.സാധാരണമായി തോന്നുന്ന അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴാണ്പല സ്ത്രീകളും വയറുവീര്‍ക്കല്‍, നടുവേദന, അല്ലെങ്കില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ത്തന്നെ വയറ് നിറഞ്ഞതായി തോന്നുക ഇങ്ങനെയുള്ള ലക്ഷണങ്ങളെ പതിവ് ദഹന പ്രശ്‌നങ്ങളോ ആര്‍ത്തവ പ്രശ്‌നങ്ങളോ ആയി തള്ളിക്കളയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ആഴ്ചകളോളം സ്ഥിരമായി തുടരുകയാണെങ്കില്‍ അവ അവഗണിക്കരുത്.പ്രാരംഭഘട്ടത്തിലുള്ള അണ്ഡാശയ കാന്‍സറിന് വയറ് വീര്‍ക്കല്‍, പെല്‍വിക് വേദന, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, കൂടെകൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, വിശ്രമിച്ചാലും മാറാത്ത ക്ഷീണം, മലബന്ധം പോലുളള മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ശരീരഭാരത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നാം കാണുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗനിര്‍ണയം വൈകുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ കഴിയുമോ?അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ നിലവില്‍ ഉറപ്പായ ഒരു മാര്‍ഗ്ഗവും ഇല്ല. മുലയൂട്ടല്‍, പ്രസവം തുടങ്ങിയ ചില ഘടകങ്ങള്‍ അപകട സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുടുംബചരിത്രം രോഗത്തിന്റെ കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാരമ്പര്യമായി BRCA1, BRCA2 ജീന്‍ മ്യൂട്ടേഷനുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ, സ്തനാര്‍ബുദ സാധ്യത കൂടുതലായിരിക്കും. അത്തരം സാധ്യതകളുണ്ടെങ്കില്‍ ഡോക്‌റോട് ചര്‍ച്ച ചെയ്യേണ്ടതാണ്.

HEALTH
News Image

ലോകത്തിൽ 8പേരിൽ ഒരാൾക്ക് മാനസിക വിഭ്രാന്തി;ആത്മഹത്യാ നിരക്ക് വർധിക്കുന്നു;WHO യുടെ കണക്കുകൾ ഭയപ്പെടുത്തുന്നത്

ലോകമെമ്പാടും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തില്‍ എട്ട് പേരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുമായി പോരാടുന്നവരാണ്. അതുകൊണ്ടുതന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാനസികാരോഗ്യം ഉള്‍പ്പെടുത്തിയതുംലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുരുഷന്മാരിലാണ് ആത്മഹത്യകള്‍ കൂടുതലായി കാണപ്പെടുന്നത്. അതേസമയം സ്ത്രീകള്‍ക്കിടയില്‍ ഉത്കണ്ഠയും വിഷാദവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ലോകത്ത് ഏറ്റവും അവഗണിക്കപ്പെടുന്ന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് മാനസികാരോഗ്യംമാനസിക വിഭ്രാന്തി എന്നത് ആളുകളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും വികാരങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠ, സോഷ്യല്‍ ഫോബിയ, പിടിഎസ്ഡി, സ്‌കീസോഫ്രീനിയ, ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി തരം മാനസിക വൈകല്യങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രോഗങ്ങള്‍ ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങള്‍ അനുഭവിക്കുന്നു, പെരുമാറുന്നു എന്നതിനെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെയും ഡിഎസ്എം -5 ന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉത്കണ്ഠയും വിഷാദവും ഏറ്റവും സാധാരണമായ മാനസിക രോഗങ്ങളായി മാറിയിരിക്കുന്നു.

GENERAL
News Image

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ

ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. നേരത്തെ അന്താരാഷ്ട്ര സർവീസുകളും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവീസ് റദ്ദാക്കുന്നതിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

GENERAL
News Image

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: ഡിജിപിയോട് വിശദാംശം തേടി ഗവർണർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നൽകി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.

GENERAL
News Image

സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്; അവസാന ശ്വാസം വരെ പോരാടുമെന്ന് കുറിപ്പ്

ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി

GENERAL
News Image

പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ, കോൺഗ്രസിനും കടുത്ത വിമർശനം; 'കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു'

മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

GENERAL
News Image

'പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍'; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍*

മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദന്‍, പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KERALA
News Image

ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ട്', ഇഡി വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്ക്; സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കസ്റ്റഡിയിൽ

തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ പിണറായി വിജയന്‍റെ വാടക വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിക്കുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് പൊലീസ് കസ്റ്റഡിയില്‍. കൂടാതെ സിപിഎം പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബേക്കറി ജങ്ഷൻ പരിസരത്ത് സംഘർഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രവർത്തകർ കസ്റ്റഡിയിലും പ്രതിഷേധം തുടരുകയാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്‍റെ ചില്ലുപൊട്ടി സിപിഎം പ്രവർത്തകന്‍റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കണ്ണിനു പരിക്കെറ്റ ഒരു ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ടാണെന്ന് ഇ ഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു. സംഭവ സമയത്ത് പൊലീസ് സുരക്ഷ ഇല്ലായിരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായത്.

KERALA
News Image

'അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം'; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: പ്രൊജക്ട് സീറോ കര്‍മപദ്ധതി ആരംഭിച്ച് ആഭ്യന്തര വകുപ്പ്. കേരളത്തെ മുഴുവനായും അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും അവരെ വിജിലന്‍സ് നിരീക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.'അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ഒരാളുടെയും വിവരങ്ങള്‍ പുറത്തുപോകില്ല. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ല. അവരെ വിജിലന്‍സ് നിരീക്ഷിക്കും. പരിപൂര്‍ണമായും ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തുക എന്നതാണ് ലക്ഷ്യം. പാവപ്പെട്ടവന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് ഉപേക്ഷിക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല. അവകാശമാണ്. ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ പദ്ധതി വിപ്ലവമാകും. അഴിമതി കൂടുതല്‍ ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. ഡിജിറ്റല്‍ അഴിമതിയെയും ഫലപ്രദമായി നേരിടാനുളള പദ്ധതിയാണിത്. അഴിമതി തടയാനുളള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. ജനങ്ങളില്‍ അവബോധമുണ്ടാക്കും. അഴിമതിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാണ് പരിശ്രമം'; രമേശ് ചെന്നിത്തല പറഞ്ഞു.

KERALA
News Image

ബലാത്സം​ഗകേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു; കൂറുമാറിയത് പരാതിക്കാരിയടക്കം 4 സാ​ക്ഷികൾ

ബലാത്സം​ഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു.

KERALA
News Image

വീണ്ടും ഹാന്റാ വൈറസ് സ്ഥിരീകരിച്ചു; കപ്പലില്‍നിന്നൊഴിപ്പിച്ച് ക്വാറന്റീനിലുള്ള യാത്രക്കാരന്‍ പോസിറ്റീവ്!

ഹാന്റ വൈറസ് ബാധയുണ്ടായ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുന്ന സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു. ഹാന്റ വൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ പരിശോധനയില്‍ പോസിറ്റീവ് ആയതായി സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചുകപ്പലിലുണ്ടായിരുന്ന 14 സ്‌പെയിന്‍ സ്വദേശികളില്‍ ഒരാളാണ് ഈ രോഗി. ഇവര്‍ മെയ് 10 മുതല്‍ മാഡ്രിഡിലെ ഗോമസ് ഉല്ല സെന്‍ട്രല്‍ ഡിഫന്‍സ് ഹോസ്പിറ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് ഈ രോഗിയെന്നാണ് കരുതുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ രോഗിയെ ആശുപത്രിയിലെ ഹൈ-ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്‌പെയിന്‍ സ്വദേശിയാണ് ഈ രോഗി.

GENERAL
News Image