പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?; എങ്ങനെ, എപ്പോള്‍ കഴിക്കാം

Advertisement
Featured Image

മാമ്പഴം കാണുമ്പോള്‍ കഴിക്കാന്‍ കൊതി തോന്നാത്തവരായി ആരാണുള്ളത്. എന്നാല്‍ പ്രമേഹ രോഗികള്‍ ഏത് ഭക്ഷണം കഴിക്കാന്‍ എടുത്താലും ഒന്ന് ആലോചിക്കും വേണോ വേണ്ടയോ എന്ന്. അത്തരത്തില്‍ പ്രമേഹരോഗികള്‍ സംശയത്തോടെ കാണുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാമ്പഴം. മാമ്പഴത്തില്‍ മധുരം കൂടുതലായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ പ്രമേഹമുള്ളവര്‍ മാമ്പഴം തീര്‍ത്തും ഒഴിവാക്കണോ?.ആരോഗ്യ വിദഗ്ധര്‍ പറയുന്നത് പ്രമേഹ രോഗികള്‍ക്കും മാമ്പഴം കഴിക്കാം എന്നാണ്


പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോ


പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കുന്നതില്‍ യാതൊരു പ്രശനവും ഇല്ല. മാമ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ടെങ്കിലും അതില്‍ വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 51 മുതല്‍ 60 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ ആയിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, ശരിയായ അളവില്‍ കഴിച്ചാല്‍ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല.

Can diabetics eat mangoes

എങ്ങനെ, എത്ര അളവില്‍ കഴിക്കാം


പ്രമേഹമുള്ളവര്‍ക്ക് 80 -100 ഗ്രാം വരെ മാമ്പഴം കഴിക്കാം. അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മാമ്പഴം ജ്യൂസാക്കി കുടിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ മാമ്പഴത്തിലെ നാരുകള്‍ നഷ്ടപ്പെടാനും പഞ്ചസാരയുടെ അളവ് കൂടാനും സാധ്യതയുണ്ട്.

അമിതമായി പഴുത്ത മാമ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി പഴുത്ത മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

പ്രഭാത ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ ഉച്ച ഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കാം. ഈ സമയങ്ങളില്‍ ശരീരം സജീവമായിരിക്കുന്നതിനാല്‍ പഞ്ചസാര നിയന്ത്രിക്കാന്‍ എളുപ്പമാണ്.

രാത്രിയിലോ വെറുംവയറ്റിലോ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകും

മാമ്പഴം നേരിട്ട് കഴിക്കുന്നതിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാന്‍ സഹായിക്കും.

മാമ്പഴത്തോടൊപ്പം കുറച്ച് ബദാം അല്ലെങ്കില്‍ വാള്‍നട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ഓട്സ് അല്ലെങ്കില്‍ ചിയ സീഡ്സ് എന്നിവയ്ക്കൊപ്പം മാമ്പഴം ചേര്‍ക്കാം. ഗ്രീക്ക് യോഗര്‍ട്ട് അല്ലെങ്കില്‍ പനീര്‍ എന്നിവയ്ക്കൊപ്പം കഴിക്കുന്നതും ഗുണകരമാണ്.

Advertisement

Related News