പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗം അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജിൻസി ബൈജു ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "മാനവീയം"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം, സി ഡി ഒ സുനി ജോബി,പി.പി.സ്കറിയ,സാബു പി.വി.,ജിൻസി എന്നിവർ സംസാരിച്ചു.മനോജ് വിസ്മയ മാജിക് ഷോ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

