ലോകത്തിൽ 8പേരിൽ ഒരാൾക്ക് മാനസിക വിഭ്രാന്തി;ആത്മഹത്യാ നിരക്ക് വർധിക്കുന്നു;WHO യുടെ കണക്കുകൾ ഭയപ്പെടുത്തുന്നത്

Advertisement
Featured Image

ലോകമെമ്പാടും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തില്‍ എട്ട് പേരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുമായി പോരാടുന്നവരാണ്. അതുകൊണ്ടുതന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാനസികാരോഗ്യം ഉള്‍പ്പെടുത്തിയതും


ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുരുഷന്മാരിലാണ് ആത്മഹത്യകള്‍ കൂടുതലായി കാണപ്പെടുന്നത്. അതേസമയം സ്ത്രീകള്‍ക്കിടയില്‍ ഉത്കണ്ഠയും വിഷാദവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ലോകത്ത് ഏറ്റവും അവഗണിക്കപ്പെടുന്ന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് മാനസികാരോഗ്യം


മാനസിക വിഭ്രാന്തി എന്നത് ആളുകളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും വികാരങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠ, സോഷ്യല്‍ ഫോബിയ, പിടിഎസ്ഡി, സ്‌കീസോഫ്രീനിയ, ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി തരം മാനസിക വൈകല്യങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രോഗങ്ങള്‍ ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങള്‍ അനുഭവിക്കുന്നു, പെരുമാറുന്നു എന്നതിനെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെയും ഡിഎസ്എം -5 ന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉത്കണ്ഠയും വിഷാദവും ഏറ്റവും സാധാരണമായ മാനസിക രോഗങ്ങളായി മാറിയിരിക്കുന്നു.

Advertisement

Related News