തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്‍റെ വാടക വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിക്കുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജിവ് പൊലീസ് കസ്റ്റഡിയില്‍. കൂടാതെ സിപിഎം പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബേക്കറി ജങ്ഷൻ പരിസരത്ത് സംഘർഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രവർത്തകർ കസ്റ്റഡിയിലും പ്രതിഷേധം തുടരുകയാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്‍റെ ചില്ലുപൊട്ടി സിപിഎം പ്രവർത്തകന്‍റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കണ്ണിനു പരിക്കെറ്റ ഒരു ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ടാണെന്ന് ഇ ഡി വാഹനത്തിന്റെ ഡ്രൈവർ പ്രതികരിച്ചു. സംഭവ സമയത്ത് പൊലീസ് സുരക്ഷ ഇല്ലായിരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായത്.
Kerala
ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ട്', ഇഡി വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്ക്; സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കസ്റ്റഡിയിൽ
Related News
തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം, കുവൈറ്റില്‍ സൈറണ്‍ മുഴങ്ങി
ഇന്ധനവില കുറയുമോ? പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ' വിപണി ശാന്തമാകുമ്പോൾ വില കുറയും'
സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നിയന്ത്രണം മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു.
വയനാട്ടിലും ഷിഗെല്ല
കേരളത്തിൽ നാലാം ദിവസവും സ്വർണ വിലയിൽ ഇടിവ്, ഇന്ന് കുറഞ്ഞത് 760 രൂപ

