‘രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിങ് നടന്നു’: സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിങ് നടന്നു എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിങും ജിഎൻഎസ്എസ് തടസ്സവും നേരിട്ടു. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൌരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു.

എംപി എസ് നിരഞ്ജൻ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊൽക്കത്ത, അമൃത്‍സർ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. 2023 മുതൽ ജിപിഎസ് സ്പൂഫിങ് നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ 10ൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനങ്ങൾക്കാണ് തടസ്സം നേരിട്ടത്.

വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നിരിക്കുകയാണ്, മരണം വരെയുള്ള കേസുണ്ട് ഇപ്പോള്‍: വിനായകന്‍

തന്റെ വ്യക്തി ജീവിതം തകര്‍ന്നിരിക്കുകയാണെന്നും താന്‍ ഇപ്പോള്‍ പൂര്‍ണമായും സെലിബ്രിറ്റി മാത്രമാണെന്നും വിനായകന്‍. കുറച്ച് നാളായി എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് ജീവിക്കുകയാണെന്നും വിനായകന്‍ പറയുന്നു. പുതിയ ചിത്രം കളങ്കാവലിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക്

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോ‌ടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ

റേഷൻ അറിയിപ്പ്

📢2025 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.12.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 📢2025 ഡിസംബർ മാസത്തിൽ, ലഭ്യതയ്ക്കനുസരിച്ച്, വൈദ്യുതി ഉള്ള വീടുകളിലെ AAY, PHH കാർഡുകൾക്ക് 1 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഉള്ള വീടുകളിലെ

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി നാളെ (ഡിസംബർ 3) രാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി

ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ

കൽപ്പറ്റയിൽ ഇനി പൂക്കാലം

വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.