പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04936-202668

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.
കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ







