നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കൂടാതെ വെറുതെ വിട്ടത് മൂന്ന് പ്രതികളെ കൂടി. കേസിൽ ദിലീപടക്കം നാല് പേരെ വെറുതെ വിടുകയും ആറ് പേരെ ശിക്ഷിക്കുകയും ചെയ്തു. മൊത്തം 10 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഏഴാം പ്രതി ചാർലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത്.ജി. നായർ എന്നിവരാണ് കുറ്റവിമുക്തരായത്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, സലിം എച്ച്, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.








