തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് തിരിച്ചടിയെന്ന് എല്‍ഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കുമെന്ന് എം.എം മണി. സംഭവങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും, വികസന പ്രവർത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കും വോട്ട് കിട്ടുമെങ്കില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല. അതിനു മാത്രം വികസന പ്രവർത്തനങ്ങള്‍, ക്ഷേമ പ്രവർത്തനങ്ങള്‍, പെൻഷൻ എല്ലാം നമ്മുടെ ജില്ലയിലടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു. ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങി വെച്ചിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഭരണവിരുദ്ധ വികാരമെന്നൊന്നും പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറഞ്ഞോളും. രാജക്കാട് പഞ്ചായത്തിലുള്‍പെടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിനെകുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ആ ആയിക്കോട്ടെ… എന്നായിരുന്നു മറുപടി. എന്റെ പഞ്ചായത്തിലെ പത്തും പോയോ..? മറു ചോദ്യം, ശാന്തമ്പാറ കിട്ടിയിട്ടുണ്ട്. ആ ആയിക്കോട്ടെ.. അതൊന്നും പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളാണെന്നും പ്രതികരണം. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരങ്കമെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി ഇങ്ങനെ… എനിക്ക് തോന്നുന്നത് ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തില്‍ മറിച്ച് വോട്ട് ചെയ്തു എന്നാണ്. ജനങ്ങള്‍ നന്ദികേട് കാണിച്ചുവെന്നാണോ പറയുന്നത്..? പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ..? എന്നും എംഎം മണി ചോദിച്ചു.

എന്തുകൊണ്ട് തിരിച്ചടിയെന്ന് പരിശോധിക്കും ; എം.എം മണി
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് തിരിച്ചടിയെന്ന് എല്‍ഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കുമെന്ന് എം.എം മണി. സംഭവങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും, വികസന പ്രവർത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കും







