അമ്പലവയൽ: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ എസ് നിജുമോന്
ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് എൻ ഫോഴ്സസ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ എ രമേഷും സംഘവും അമ്പലവയൽ കളത്തുവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും 7 ലിറ്റർ നിരോധിത പുതുച്ചേരി മദ്യവും, 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടി കൂടി. സംഭവവുമായി ബന്ധപ്പെട്ട് പുത്തൻപുരയിൽ വീട്ടിൽ രാമചന്ദ്രൻ പി (73) എന്നയാളെ അറസ്റ്റ് ചെയ്‌തു. പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ.കെ, സുരേഷ് കെ, ഷിനോജ് എം.ജെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അനിത.എം, സുദിവ്യഭായി ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം
എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട







