കണിയാമ്പറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തിൽ നിർഭയ വയനാട് സൊസൈറ്റിയുടെ സഹകരണത്തോടെ കണിയാമ്പറ്റ ബി എഡ് കോളേജിൽ യുവജനങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ വിവിധ ഫ്ലാഗ്ഷിപ്പ് സ്കീമുകളെ കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിർഭയ വയനാട് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന സുബൈർ മുഖ്യപ്രഭാഷണം നടത്തി. ബിഎഡ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി സി ജിജി, മേരാ യുവ ഭാരത് പ്രതിനിധി കെ എ അഭിജിത്ത്, കെ ഫാത്തിമ, ഇ വി അബ്രഹാം, മാർഗരറ്റ് തോമസ്, അഡ്വക്കറ്റ് ഷിബിൻ മോഹൻ, പി എസ് വിഷ്ണു ദേവൻ എന്നിവർ സംസാരിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







