കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനകളില്‍ കാഴ്ച പരിശോധന, തിമിര നിര്‍ണ്ണയം, പ്രമേഹത്തെ തുടര്‍ന്നുള്ള നേത്രരോഗ നിര്‍ണ്ണയങ്ങളാണ് നടത്തിയത്. ഡോ അഭിനന്ദ് ഉണ്ണി, ഒപ്‌റ്റോമെട്രിസ്റ്റുകളായ റോയ് ജോസഫ്, റിനി, ബിനുജ, ഐശ്വര്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് എ.ഡി.എം എം.ജെ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ശിരസ്തദാര്‍ വി. കെ ഷാജി, എന്‍ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടും റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റുമായ ഷീബാമ്മ, റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി കെ.ആകാശ്, വിവിിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത







