കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ ജി ഒ യു) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി സഫ് വാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ടി ജെ ഐസക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപകുമാര്‍ സംഘടനാ ചര്‍ച്ച നയിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ ആര്‍ രാജേഷ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ബ്രിജേഷ്, സംസ്ഥാന സെക്രട്ടറി ഡോ ബാബു വര്‍ഗീസ്, സന്ദേശ് സി ബി, ബിനില്‍ കെ, ഷാജി കെ ടി, ബാബു താരാട്ട്, സുനില്‍കുമാര്‍ എം, ഇ എസ് ബെന്നി, എന്‍ അയ്യപ്പന്‍, ഭവ്യാലാല്‍, സഫറുള്ള എന്‍ കെ, ജയപ്രകാശ് വി ആര്‍, എംജെ ഷിബു, ചിത്ര കെ, വി സലിം,അജീര്‍ ബി എന്നിവര്‍ സംസാരിച്ചു.

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു
തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു







