സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസംകൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങള്‍വഴി ജുണ്‍ 30 –നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ്

വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ; കോപ്പ ഡേല്‍ റേയില്‍ ക്വാർട്ടർ ഫൈനലില്‍

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ ക്വാർട്ടർ ഫൈനലില്‍. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിങ് സാന്റാന്‍ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസും ലാമിന്‍ യമാലും വലകുലുക്കി.

വാഹനാപകടം: യുവാവ് മരിച്ചു.

ദേശീയപാത 766-ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. മൃതദേഹം സുൽത്താൻ

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.