പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ആംബുലന്‍സുകളിലേക്ക് ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും ഹെവി ഡ്രൈവിങ് ലൈസെന്‍സുമാണ് യോഗ്യത. വൈത്തിരി താലൂക്ക് പരിധിയിലെ 21 നും 50 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് രാവിലെ 10 ന് കളക്ടറേറ്റിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04936 202232.

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം
പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp







