ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ സിൽവർ ജൂബിലി കൺവെൻഷനും സംഗീത വിരുന്നും പനമരത്ത്

പനമരം : ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യ- വാർഷിക കൺവെൻഷൻ ജനുവരി 30,31 തീയതികളിൽ നടക്കും.പനമരം ടൗണിൽ തയ്യാർ ചെയ്യുന്ന പന്തലിലാണ് പ്രോഗ്രാം. വൈകിട്ട് ആറിന് ബ്യൂലാ വോയിസിന്റെ സംഗീത വിരുന്നോടെ പരിപാടിക്ക് തുടക്കമാകും.ഡയറക്ടർ പാസ്റ്റർ റോയ് ബ്യൂല ഉദ്ഘാടനം നിർവഹിക്കും.
സെക്രട്ടറി പാസ്റ്റർ ശശി പോൾ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിക്കും.
പ്രസിദ്ധ ബൈബിൾ പ്രഭാഷകരായ സജോ തോണിക്കുഴിയിൽ, ഷിബിൻ ജി.സാമുവൽ തുടങ്ങിയവർ രണ്ടു ദിവസങ്ങളിലായി മുഖ്യപ്രസംഗം നടത്തും.
31ന് രാവിലെ പത്തിന് കാർമേൽ വർഷിപ്പ് സെന്ററിൽ വനിതാ സമ്മേളനവും നടക്കും. വിപുലമായ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കൺവീനർമാരായ
ശരത്കുമാർ, എൻ.എം. ജോയ്, നാരായണൻ നെയ്ക്കുപ്പ തുടങ്ങിയവർ അറിയിച്ചു.

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

മത്സര പരീക്ഷാ പരിശീലന ധനസഹായം:പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്‌റ് പ്രോഗ്രാമിന്റെ ഭാഗമായി മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയിലെ മെഡിക്കല്‍/എന്‍ജിനിയറിങ് വിഭാഗം ഗുണഭോക്താക്കളുടെ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ലെ മുന്‍ഗണനാ പട്ടികയാണ്

രാഷ്ട്രത്തിന്റെ സൗഹൃദം ചേർത്തുപിടിക്കാൻ ഓരോ ഇന്ത്യൻ പൗരനും തയ്യാറാവണം ;പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

കമ്പ്ലക്കാട്: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക്ക് ദിനത്തിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച ജില്ലാ മനുഷ്യജാലികയിൽ ആയിരങ്ങൾ അണിനിരന്നു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ

ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ

പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ്

എംഡിഎംഐയുമായി മൂന്നുപേരെ ഓടിച്ചിട്ട് പിടികൂടി

കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ ചെറുമൂലവയൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.