പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്‌റ് പ്രോഗ്രാമിന്റെ ഭാഗമായി മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയിലെ മെഡിക്കല്‍/എന്‍ജിനിയറിങ് വിഭാഗം ഗുണഭോക്താക്കളുടെ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ലെ മുന്‍ഗണനാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടിക www.egrantz.kerala.gov.in ല്‍ ലഭിക്കും. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ രേഖകള്‍ സഹിതം ജനുവരി 28 നകം calicutbedd@gmail.com ല്‍ നല്‍കണം.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത
കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച







