പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം

ആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക് ചെയ്തതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് 5.38 ലക്ഷം രൂപ നഷ്ടമായത്.പരാതിക്കാരൻ ലിങ്കിൽ ക്ലിക് ചെയ്തതോടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാർക്കു ലഭിക്കുകയും അതിലൂടെ അക്കൗണ്ടിൽ നിന്നു പണം മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നാണു നിഗമനം.

പെൻഷൻ പാസ് ബുക്ക് പുതുക്കി നൽകുമെന്ന സമൂഹമാധ്യമ പരസ്യം കണ്ടു ജനുവരി 31നു രാത്രി 10നാണ് പരാതിക്കാരൻ അതിനൊപ്പമുള്ള ലിങ്കിൽ കയറി റജിസ്റ്റർ ചെയ്തത്. വീട്ടിൽ നിന്ന് എസ്ബിഐ ശാഖയിലേക്കു ദൂരം കുറവാണെങ്കിലും പക്ഷാഘാതം വന്നു കിടപ്പിലായതിനാൽ യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് പരസ്യത്തിൽ വിശ്വസിച്ചു ക്ലിക് ചെയ്തത്.അന്നു രാത്രി സമൂഹമാധ്യമത്തിലൂടെ തട്ടിപ്പുകാർ പലതവണ ബന്ധപ്പെട്ടെന്നു പരാതിക്കാരൻ പറഞ്ഞു. പിറ്റേന്നു രാവിലെ 10നു വാട്സാപ്പിൽ വിളിച്ച് അപേക്ഷാഫോം പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു.

പെൻഷൻ ബുക്ക് വാങ്ങാൻ ഇങ്ങനൊരു അപേക്ഷ ആവശ്യമില്ലെന്ന് അറിയാവുന്നതിനാൽ സംശയം തോന്നി കോൾ കട്ട് ചെയ്തു. പക്ഷേ, അപ്പോഴേക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് 7 തവണകളായി 5,38,498 രൂപ തട്ടിപ്പുകാർ കൈക്കലാക്കിയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ വി.ഡി.റെജിരാജ് പറഞ്ഞു.

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.