ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 18, 19 തിയതികളില്‍ രാവിലെ 10 മുതല്‍ കളക്ടറേറ്റ് സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936202251.

ഗതാഗതം നിരോധിച്ചു.
വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp







