പുൽപ്പള്ളി: എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു.
എരിയപ്പള്ളി ഗാന്ധിനഗർ ഉന്നതിയിലെ പരേതനായ രാജന്റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. ബത്തേരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്ര ണംവിട്ട് രമ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







