മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ് 10.30 ന് കിംസ് ആശുപത്രിയിലെത്തി.
കുഞ്ഞിന്റെ കരൾ കിംസിൽ നൽകിയതിന് ശേഷം വൃക്ക മെഡിക്കൽ കോളേജിലും ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. വൃക്കകൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ മെഡിക്കൽ കോളേജിൽ നടക്കുകയാണ്. ദൗത്യസംഘത്തിനൊപ്പം ആംബുലൻസ് ഡ്രൈവർമാരായ ജെയ്‌നീഷും ശരതുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നേകാൽ മണിക്കൂർ കൊണ്ട് 227 കിലോമീറ്റർ ദൂരമാണ് ഇവർ താണ്ടിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന് ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രി ജീവനക്കാർ കുഞ്ഞിന് ആദരമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചാണ് വിട നൽകിയത്.
ആലിൻ ഷെറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നെടുങ്ങാടപ്പള്ളി സിഎസ്‌ഐ ചർച്ചിൽ സംസ്‌കാരം നടക്കും.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. അഞ്ച് കുട്ടികൾക്കാണ് ആലിൻ ഷെറിന്റെ അവയവങ്ങളിലൂടെ പുതുജീവൻ ലഭിക്കുക. അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ച ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവർക്ക്ആ രോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് വഴിയാണ് മന്ത്രി നന്ദി അറിയിച്ചത്.

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ

മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ്

കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.