പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ തൊഴില്‍രഹിതരില്‍ നിന്നും സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പാല്‍, അനുബന്ധ ഉതപന്നങ്ങളില്‍ വിപണന സാധ്യതയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളില്‍ മില്‍മ ഷോപ്പ് അല്ലെങ്കില്‍ മില്‍മ പാര്‍ലര്‍ ആരംഭിക്കാന്‍ അവസരം ലഭിക്കും. വായ്പ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാണ്. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് സംരംഭം ആരംഭിക്കാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലം, കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ അപേക്ഷകന്‍ സജ്ജമാക്കണം. സംരംഭം ആരംഭിക്കുന്നതി ആവശ്യമായ ഉത്പന്നങ്ങള്‍, സാങ്കേതിക സഹായം മില്‍മ ലഭ്യമാക്കും. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറം, വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ മാനന്തവാടി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-
04935 296512, 9496596512.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







