നിയമസഭാ തെരഞ്ഞെടുപ്പ്; ഈ മാസം അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, കേരളവും സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അവസാന ആഴ്ചയിലോ മാർച്ച് ആദ്യമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലെത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലയിരുത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണയോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. അസം, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളവും സജ്ജമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവൽക്കരണം വ്യാഴാഴ്ച്ച തുടങ്ങും. എല്ലാ ജില്ലകളിലും വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ച് ബോധവൽക്കരണം നടത്തും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനവും ഉടൻ തുടങ്ങുമെന്നാണ് വിവരം. ജില്ലാതലങ്ങളിൽ പ്രത്യേക പരിശീലനം നൽകും. ഇവിഎം പരിശോധനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.
മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ ഈമാസം 21ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയതായാണ് വിവരം. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലുള്ള ജില്ലാ പൊലീസ് മേധാവിമാർ, സംസ്ഥാനത്തെ പൊലീസ് നോഡൽ ഓഫീസർമാർ തുടങ്ങിയവരെ കമ്മീഷൻ കാണും.

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ

മൂന്നേകാൽ മണിക്കൂറിൽ താണ്ടിയത് 227 കിലോമീറ്റർ; കുഞ്ഞ് ആലിന്‍റെ അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ്

കെപിസിസി സംസ്ക്കാര സാഹിതി സംസ്ഥാന കലാജാഥ വയനാട്ടിൽ പര്യടനം നടത്തി     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെപിസിസി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കലാജാഥ വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കൽപ്പറ്റയിലെ സ്വീകരണ യോഗം ടി സിദ്ധിഖ് എം.എൽ

സൈബർ സുരക്ഷയും സാമ്പത്തിക സാക്ഷരതയും – സെമിനാർ നടത്തി

നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ സ്റ്റുഡൻ്റ് ഹബിൻ്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ, സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. കനറാ ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർ സിന്ധു, സൈബർ സുരക്ഷാ പരിശീലകൻ അധിൻ

“ഗോത്ര മേഖലയിലെ ആരോഗ്യ രംഗത്തെ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം മാതൃകാപരം”

സുൽത്താൻ ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്, മലപ്പുറം ചേലമ്പ്ര ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ. എസ്. എസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ മുത്തങ്ങ ചുക്കാലിക്കുനി കാട്ടു നായ്ക്ക

ഉള്ളിശ്ശേരി ജുമാ മസ്‌ജിദ് ഉദ്ഘാടനം ഇന്ന്

ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.