ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു.

മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ
ഡോ.സോനാ പി.എസ് മുഖ്യാതിഥി ആയിരുന്നു.
ആധുനിക നഴ്സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം തുടങ്ങുന്നത്. ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും പ്രതീകമായിട്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ ഈ ദീപസമർപ്പണത്തെ കാണുന്നത്.
ചടങ്ങിൽ ഡോ. മൂപ്പൻസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ലിഡാ ആന്റണി വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. രാമുദേവി സി സ്വാഗതം പറഞ്ഞു. ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ. ഡോ. ലാൽ പ്രശാന്ത് എം എൽ, ഓപ്പറേഷൻസ് വിഭാഗം ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ ആശംസകൾ നേർന്നു.
2014 ൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിലെ പന്ത്രണ്ടാമത്തെ ബാച്ചാണ് ഇപ്പോൾ ക്ലിനിക്കൽ പഠനത്തിലേക്ക് പ്രവേശിക്കുന്നത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

ജില്ലയിൽ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതും 18 വയസ്സ് പൂർത്തിയായതുമായ ഭിന്നശേഷിക്കാർ മാർച്ച് ആറിനകം വോട്ടർ പട്ടികയിൽ പേര് ചേർത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ബൂത്ത് ലെവൽ

പ്രവാസി കോൺഗ്രസ് സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി: യുഎസ് – ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക

വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ.

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു.

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.