മദ്യത്തിന് പേരിടല്‍ വിവാദം: പരസ്യം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതിയില്‍ വിശദീകരിച്ച് എക്‌സൈസ്

സര്‍ക്കാരിന്റെ പുതിയ മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍. പരസ്യം നല്‍കിയത് മലബാര്‍ ഡിസ്റ്റലറീസാണെന്നും എക്‌സൈസ് ഹൈക്കോടതിയ്ക്ക് മുന്നില്‍ വിശദീകരിച്ചു. പേരിടലിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എക്‌സൈസ് പറഞ്ഞു.

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി രണ്ട് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് തങ്ങളുടെ ഭാഗം കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. മുന്‍പ് ബീവറേജസ് കോര്‍പറേഷനും ഹൈക്കോടതിയില്‍ ഇതേ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. പരസ്യം നിയമവിരുദ്ധമല്ലെന്നാണ് എക്‌സൈസും കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നുമില്ല. നിലവിലുള്ള ഏതെങ്കിലും ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കാനും പരസ്യത്തിലൂടെ ശ്രമിച്ചിട്ടില്ല. പുതിയ ബ്രാന്‍ഡിന്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എക്‌സൈസ് ഹൈക്കോടതിയില്‍ വിശദീകരിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.