കൽപ്പറ്റ: വയനാട്ടിൽ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി
ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. യത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂൾ അധികൃതരാണ് പൊ ലീസിനെ അറിയിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ പോക്സോ കേസെടു ത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികൾ പിടിയി ലായെങ്കിലും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടി യെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് പ്രതികളും ഫെബ്രുവരി 11 മുതൽ റിമാൻഡിലാണ്. 2025 മുതൽ അയൽ വാസിയിൽ നിന്ന് കുട്ടിക്ക് ലൈംഗീകാതിക്രമം ഉണ്ടായതായി പോലീസ് വ്യക്തമാക്കി. പോലീസിന്റെ ഭാഗത്ത് കേസിൽ വീഴ്‌ച ഉണ്ടായിട്ടില്ല. സി.ഐ. യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. പ്രാഥമികാന്വേഷ ണത്തിൽ ബലാൽ സംഗം നടന്നതായി വിവരമില്ല. നടന്നത് ലൈംഗികാതി ക്രമമാണന്നാണ് വിവരം കുട്ടി ബന്ധുക്കളുടെ കൂടെ ആയതിനാലാണ് മാറ്റി താമസിപ്പിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







