ഇനി വ്രതശുദ്ധിയുടെ നാളുകൾ; പള്ളികളും വീടുകളും പ്രാർഥനാ നിർഭരം

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം.
മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്.

പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാന്‍. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാന ധര്‍മ്മാദികള്‍ക്കും പ്രാധാന്യമുള്ള മാസമാണ് റമദാന്‍. സക്കാത്ത് നല്‍കി സമ്പത്ത് വിപുലീകരിക്കുകയും ഇഫ്താര്‍ സംഗമത്തിലൂടെ സൗഹദം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന മുപ്പത് ദിനരാത്രങ്ങള്‍. വിപണിയിലും വിശുദ്ധമാസത്തിന്റെ തിരക്കുകള്‍ അനുഭവപ്പെട്ടുതുടങ്ങി.

പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.

അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം: ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

ജില്ലയിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് (ആരോഗ്യ/ തദ്ദേശ/ ഫിഷറീസ്

ടെക്‌നോളജി ക്ലിനിക് ഫെബ്രുവരി 24 ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഓഷ്യന്‍ ഹോട്ടലില്‍ ഫെബ്രുവരി 24 ന് ഏകദിന ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ബ്യൂട്ടി ടെക്‌നിക്കില്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍, എക്സ്റ്റന്‍ഷന്‍ കെയര്‍ ടിപ്പുകള്‍, ട്രെന്‍ഡിങ് ഹെയര്‍ സ്‌റ്റൈലുകള്‍ സംബന്ധിച്ച് വിദഗ്ധര്‍

നാടിനെ ലഹരിക്ക് പണയം വെക്കരുത്; ബാർ സമയം കൂട്ടുന്നതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: കേരളത്തിൽ ബാറുകളുടെയും മദ്യശാലകളുടെയും പ്രവർത്തന സമയം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെയും കുടുംബഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ചൂണ്ടിക്കാട്ടി. വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ

കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.