പുത്തൂർ (കർണാടക): വയനാട്ടിൽ നിന്നും കാണാതായതായി ബന്ധുക്കൾ പരാതി പ്പെട്ട രണ്ട് യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർ ണാടക പോലീസ് അറസ്റ്റ് ചെയ്‌തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പോലീസ് പിടികൂടിയത്. ഇവർക്കൊപ്പം കുറ്റ്യാടി പരിശോധിക്കുകയും, വാഹനത്തിനുള്ളിൽ നിന്ന് 50 ഗ്രാം എംഡിഎംഎയും, സീറ്റിന് അടിയിലായി ഒളിപ്പിച്ച നിലയിൽ ഒരു മാരകായുധവും പോലീസ് പിടിച്ചെടുക്കുക യായിരുന്നു. ലഹരിമരുന്ന് ഇടപാടുകൾക്കിടയിൽ സുരക്ഷയ്ക്കായി കരുതിയതാ ണ് ഈ ആയുധമെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവാക്കളെ കാ ണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നേരത്തെ വെള്ളമുണ്ട പോലീസിൽ പരാതി നൽകിയിരുന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







