മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ നിരവധി പാലങ്ങൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു പറഞ്ഞു. കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വിഭാഗങ്ങളിലേക്ക് വികസന നേട്ടങ്ങൾ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ മനസിലാക്കിയാണ് സർക്കാർ വിവിധ വികസന പദ്ധതികൾ രൂപീകരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലിന് ജനപിന്തുണ അനിവാര്യമാണ്.
നാല് സ്പാനോടെ 101.6 മീറ്റർ നീളത്തിലും ഇരു ഭാഗങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. അടിത്തറയിൽ പൈൽ ഫൗണ്ടേഷനാണ് പാലത്തിന് നൽകിയിരിക്കുന്നത്. പാലത്തിന് ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ സർവ്വീസ് റോഡും ബി.എം ആൻഡ് ബി. സി ഉപരിതലത്തോടെ 70 മീറ്റർ സമീപന റോഡ് നിർമ്മാണ പ്രവർത്തനങ്ങളും നടക്കും. പാലം യാഥാർത്ഥ്യമാകുന്നതോടെ ചെറുകാട്ടൂർ – നീർവ്വാരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. കൂടാതെ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നും പൂൽപ്പള്ളിയിലേക്ക് ഗതാഗത സൗകര്യം വേഗത്തിലാവും. ടൂറിസ്റ്റുകൾക്ക് കുറുവാദ്വീപ്, ചേകാടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സൗകര്യ പ്രദമായി സഞ്ചാരികൾക്ക് എത്തിച്ചേരാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി
ചെയർപേഴ്സൺ ഷാജഹാൻ കോവ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ, സൗജത്ത്, രാജു, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി. എസ് അജിത്ത്, സി.ആർ അർച്ചന, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.