മുത്തങ്ങ: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് ബത്തേരി എക്സൈസ്
സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നേതൃ ത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേ ക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെ 41.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (29), മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ (19) എന്നിരാണ് പിടിയിലായത്. 2024 ഒക്ടോബറിൽ മുത്തങ്ങ എക് സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് കാറിൽ കടത്തി കൊണ്ടുവന്ന 53. 900 ഗ്രാം മെത്താം ഫിറ്റമിനുമായി മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും എംഡിഎംഎ കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായിട്ടു ള്ളത്. 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







