ഉഷ ജോസഫ് കുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടർമാർ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. ഉപകരണത്തിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയിൽ ഹാജരാക്കും. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ഉപകരണം ലഭിച്ചതായി ഡിവൈഎസ്പി സ്ഥീരീകരിച്ചു. ഇന്ന് ഉച്ചക്ക് മുൻപാണ് അമൃത ആശുപത്രിയിൽ ഉഷയുടെ ശസ്ത്രക്രിയ ആരംഭിച്ചത്. ഉച്ചക്ക് ശേഷം ശസ്ത്രക്രിയ പൂര്‍ത്തിയായി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







