പനി മാറിയിട്ടും ചുമ വിടാതെ പിന്തുടരുന്നുണ്ടോ..?

പനി മാറിയാലും വിട്ടുമാറാതെ നില്‍ക്കുന്ന ‘വൈറല്‍ ചുമ’ ഇന്ന് പലരിലും വ്യാപകമാണ്. പനി ഭേദമായി മൂന്നാഴ്ച മുതല്‍ രണ്ട് മാസം വരെ ഈ ചുമ നീണ്ടുനിന്നേക്കാം. വൈറല്‍ അണുബാധയ്ക്ക് ശേഷം ശ്വാസനാളിയിലുണ്ടാകുന്ന അമിതമായ സെൻസിറ്റിവിറ്റിയും നീർക്കെട്ടുമാണ് പ്രധാനമായും ഇത്തരം ചുമയ്ക്ക് കാരണമാകുന്നത്. തൊണ്ടയിലെ അസ്വസ്ഥത, ശബ്ദം പരുക്കനാവുക, തൊണ്ടയില്‍ എന്തോ തടഞ്ഞുനില്‍ക്കുന്ന അനുഭവം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ശ്വാസനാളത്തില്‍ അടിഞ്ഞുകൂടുന്ന അണുക്കളെയും കഫത്തെയും പുറന്തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശ്രമമാണിതെങ്കിലും, കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് അസ്വസ്ഥത വർദ്ധിപ്പിക്കും.

ചുമ കുറയ്ക്കാൻ ചില ലളിതമായ വഴികള്‍

ഉപ്പുവെള്ളം കൊണ്ട് ഗാർഗിള്‍ ചെയ്യുക

ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച്‌ കൃത്യമായ ഇടവേളകളില്‍ തൊണ്ട കുലുക്കുഴിയുന്നത് അണുബാധ കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചിയും തേനും

പച്ച ഇഞ്ചി നീരില്‍ തേനും മഞ്ഞളും ചേർത്ത് കഴിക്കുന്നത് മികച്ചൊരു ഔഷധമാണ്. ഇതിന് ശേഷമുള്ള ഒരു മണിക്കൂർ നേരം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.

പേരയ്ക്ക

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാനും വിറ്റാമിൻ സി അടങ്ങിയ പേരയ്ക്ക സഹായിക്കും.

ലോസഞ്ചുകള്‍

തൊണ്ടയിലെ വരള്‍ച്ചയും അസ്വസ്ഥതയും മാറ്റാൻ ഔഷധഗുണമുള്ള ലോസഞ്ചുകള്‍ ഉപയോഗിക്കാം.

രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അനിവാര്യമാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.