അഭിമാന നിമിഷം:സംസ്ഥാന എൻഎസ്എസ് അവാർഡ് വയനാട് ജില്ലയ്ക്ക്

കൽപ്പറ്റ:2023-24 അദ്ധ്യയന വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച എൻ എസ് എസ് വോളണ്ടിയർക്കുള്ള അംഗീകാരം വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കോമേഴ്‌സ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ്‌ ഫിനാസിന് ലഭിച്ചു.

സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യത്തെ മുൻനിർത്തികൊണ്ട് സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികളിലും സ്വന്തം നാട്ടിലെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുത്തുകൊണ്ട് ഫിനാസ് യുവ തലമുറക്ക് മാതൃകയാവുകയാണ്.

രണ്ട് വർഷങ്ങളിലായി വേണ്ട 240 മണിക്കൂറുകൾക്കുമപ്പുറം എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും, സ്കൂൾ പച്ചക്കറി തോട്ടം ,തേനീച്ച വളർത്തൽ, കഴിഞ്ഞ കൊല്ലം ശ്രദ്ധേയമായ ചെണ്ടുമല്ലി കൃഷി , പ്ലാസ്റ്റിക്ക് നിർമ്മാർ ജന പരിപാടി, സ്കൂൾ പെയിന്റിംഗ്, എൽ. പി വിഭാഗത്തിലെ ലൈബ്രറി സജ്ജീകരണം, പുസ്തകത്തണൽ, പങ്കാളിത്ത ഗ്രാമ പ്രവർത്തനം, പ്രിയാബിൾ പ്രൈഡ്, തുടങ്ങി നിരവധി തനത് പ്രവർത്തങ്ങളിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ച ഫിനാസിനും വടുവൻചാൽ സ്കൂളിനും ജില്ലയ്ക്കു തന്നെ ഇത് അഭിമാന നിമിഷമാണ്.
വടുവൻചാൽ സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി യുടെയും മാതാപിതാക്കൾ അബ്‌ദുൾ കലാം , സകീന എന്നിവർ നൽകിയ പിന്തുണയും ഫിനാസിന് നേട്ടമായി.
കൽപ്പറ്റ എൻ എം എം എസ് സ്കൂളിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയും കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമാണിപ്പോൾ മുഹമ്മദ്‌ ഫിനാസ്. കഴിഞ്ഞ വർഷത്തെ ഹയർ സെക്കൻ്ററി വിഭാഗം സ്ഥാനത്തെ മികച്ച വൊളണ്ടിയറും മുഹമ്മദ് ഫിനാസായിരുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.