ഉത്തർപ്രദേശിൽ 2021ന് ശേഷം ഉദ്‌ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ ആറെണ്ണവും ഏറെക്കുറെ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത എയർപോർട്ടുകളാണ് ആളും വിമാനവുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
കുശിനഗർ, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്. 2021 ഒക്ടോബർ 20നാണ് കുശിനഗർ വിമാനത്താവളം ഉദ്‌ഘാടനം ചെയ്തത്. അടുത്ത മാസം വിമാന സർവീസുകൾ ആരംഭിച്ചു. എന്നാൽ 2023 നവംബറിൽ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







