നിസ്സാരമെന്ന് തള്ളല്ലേ ഈ ലക്ഷണങ്ങൾ; കിഡ്നി ക്യാൻസറിന്‍റെ ആദ്യ സൂചനകളാകാം

നിസ്സാരമെന്ന് തള്ളല്ലേ ഈ ലക്ഷണങ്ങൾ; കിഡ്നി ക്യാൻസറിന്‍റെ ആദ്യ സൂചനകളാകാം
കിഡ്നി ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

പുറംവേദന
വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ഒരു പ്രധാന ലക്ഷണമാണ് പുറംവേദന. മുതുകിന്‍റെ ഇരുവശങ്ങളിലും വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. ഇത് കിഡ്നി ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണമാകാം.

വിളർച്ച
കിഡ്നി ക്യാൻസർ ബാധിച്ചവരിൽ വിളർച്ച അഥവാ അനീമിയ സാധാരണയായി കണ്ടുവരാറുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.

കാലുകളിലെ നീര്
വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ കാലുകളിലും പാദങ്ങളിലും നീര് വയ്ക്കുന്നത് സാധാരണയാണ്. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലക്ഷണം കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

ശരീരത്തിലെ മുഴകൾ
അടിവയറ്റിലോ, ഇടുപ്പിന്‍റെ വശങ്ങളിലോ, വൃക്കകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് പുറകിലോ മുഴകൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ക്യാൻസർ മുഴകളുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്. അതിനാൽ അവഗണിക്കരുത്

മൂത്രത്തിൽ രക്തം
മൂത്രമൊഴിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക. അതിൽ രക്തത്തിന്റെ അംശം കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഒന്നോ രണ്ടോ തുള്ളിയാണെങ്കിൽ പോലും ഇത് ഗൗരവമായി കാണണം. വൃക്കരോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണിത്.

ക്ഷീണം
വൃക്കരോഗങ്ങൾ ഉള്ളവർക്ക് കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്. ഇടയ്ക്കിടെ കഠിനമായ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ വൈദ്യപരിശോധന നടത്താൻ മടിക്കരുത്.

വിശപ്പില്ലായ്മ
വിശപ്പില്ലായ്മ പലർക്കും ഒരു സാധാരണ പ്രശ്നമായി തോന്നാം. എന്നാൽ തുടർച്ചയായി വിശപ്പ് അനുഭവപ്പെടാതിരിക്കുന്നത് കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാകാം. ദഹനപ്രശ്നങ്ങൾ കാരണമല്ലാതെ ദീർഘകാലം വിശപ്പില്ലായ്മയുണ്ടെങ്കിൽ ഡോക്ടറെ കാണുന്നത് നല്ലതാണ്.

ഉയർന്ന രക്തസമ്മർദ്ദം
രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ എപ്പോഴും നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് രക്തസമ്മർദ്ദം കൂടുന്നത് കിഡ്നി ക്യാൻസറിന്‍റെ ഒരു ലക്ഷണമാകാം. അതിനാൽ ബിപി എപ്പോഴും നിരീക്ഷിച്ച് നിയന്ത്രണത്തിലാക്കണം.

ടെന്‍ഡര്‍ ക്ഷണിച്ചു.

വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്

തെരുവുനായ ശല്യത്തിന് പരിഹാരം കാണണം :പെപ്പർ ടൗൺ റോട്ടറി ക്ലബ്

പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് യോഗം ആവശ്യപ്പെട്ടു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി

സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട,മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ (ദിശ)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.