ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്.
എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം ചെയ്യും. ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലി’ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രകാരം അലുമിനിയം ഫോയിലില്‍ നിന്ന് ചില രാസ വസ്തുക്കള്‍ ഭക്ഷണത്തിലേക്ക് കലരുന്നുവെന്ന് പറയുന്നു. കൂടാതെ ചൂടായ ഭക്ഷണമാണെങ്കില്‍ അത് ഭക്ഷണത്തിലേക്ക് ഇറങ്ങുന്ന ലോഹ സംയുക്തങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നു.ഭക്ഷണം ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുന്നു.അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കരുതെന്ന് പറയുന്നതിന്റെ മറ്റൊരു പ്രധാന കാരണം ഭക്ഷണത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തടയാന്‍ ഇത് നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. ഭക്ഷണത്തില്‍ ഓക്‌സിജന്‍ എത്തുന്നതുകൊണ്ട് അതില്‍ ബാക്ടീരിയകള്‍ വളരാന്‍ തുടങ്ങുന്നു. ഇത് ഭക്ഷണം വേഗത്തില്‍ കേടാകാനിടയാക്കും.
aluminium foil and food
എങ്ങനെ ആരോഗ്യകരമായി ഭക്ഷണം സൂക്ഷിക്കാം
ഭക്ഷണം കൂടുതല്‍നേരം ഫ്രഷായി സൂക്ഷിക്കാന്‍ അലുമിനിയം ഫോയിലിന് പകരം ക്ലിംഗ് റാപ്പുകളും ലിഡുകളും തിരഞ്ഞെടുക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ക്ലിംഗ് റാപ്പ് ഭക്ഷണത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തടയുന്നു. ക്ലിംഗ് റാപ്പ് ഇല്ലെങ്കില്‍ ഒരു ലിഡ് ഉള്ള കണ്ടെയ്‌നര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഭക്ഷണം ഒാക്‌സിജനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുന്നു.








