നാഷണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം നടത്തുന്നു. ഗവ അംഗീകൃത സ്ഥാപങ്ങള്‍/ നഴ്‌സിങ് സ്‌കൂളില്‍ നിന്നും ജി.എന്‍.എം, കേരള നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, രജിസ്ട്രേഷന്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് മൂന്നിന് രാവിലെ 12 ന് മാനന്തവാടി, അഞ്ചുകുന്ന് ആയുഷ് മിഷന്‍, ജില്ലാ പ്രോഗ്രാം മാനേജ്മന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 8848002947

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







