പാറക്കടവ്-മടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി -മരക്കടവ്-പെരിക്കലൂര്‍ കടവ് റോഡില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 18 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കൊളവള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചാണോത്ത് കൊല്ലി സ്‌കൂള്‍ റോഡിലൂടെയും പുല്‍പ്പള്ളി നിന്നും വരുന്ന വാഹനങ്ങള്‍ പാറക്കടവ്- കുന്നത്ത് കവല- ചാണോത്ത് കൊല്ലി റോഡിലൂയെും തിരിഞ്ഞ് പോകണം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







