എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ ഉത്തരവിലൂടെ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് ആര്‍.പി.ഡബ്ല്യൂ.ഡി ജില്ലാതല സമിതി കണ്‍വീനര്‍ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത ഉദ്യോഗാര്‍ത്ഥികളെ നിലവില്‍ അഡൈ്വസ് ലഭിച്ച തസ്തികളിലേക്ക് ജില്ലാ സമിതി മുഖേന നിയമനത്തിന് പരിഗണിക്കില്ലെന്നും കണ്‍വീനര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







