നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.സി.സി, എസ്.എസ്.ടി, വീഡിയോ സര്‍വെലൈന്‍സ് ടീമുകളിലേക്കും പോളിങ് സ്റ്റേഷനുകള്‍, ഫ്‌ളയിങ് സ്‌ക്വാഡുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരണത്തിന് വീഡിയോഗ്രാഫി യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള കുറഞ്ഞത് 60 വീഡിയോഗ്രാഫി യൂണിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. ക്വട്ടേഷനില്‍ ഓരോ ദിവസവും മൂന്ന്, ആറ്, 12 മണിക്കൂര്‍ ചിത്രീകരണത്തിനും അധികരിക്കുന്ന ഓരോ മണിക്കൂറിനുമുള്ള ചാര്‍ജും പ്രത്യേകം രേഖപ്പെടുത്തണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് ഒന്നിനകം ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷനൊപ്പം ജി.എസ്.ടി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, പാന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍- 04936 204220.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







