‘സന്തോഷം, അഭിമാനം’; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി.

കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവര്‍ത്തനത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ തുടക്കമായ മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്റ്റ് നടന്നത്. സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചു. കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നേരെയുള്ള ബ്ലാസ്റ്റാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍ പി സ്‌കൂളില്‍ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. പരിപാടിയില്‍ വനം-വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ലിന്റോ ജോസഫ് എം.എല്‍.എ, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.