പൊതു വിദ്യാഭ്യാസ മേഖലയിലെ പഠന നിലവാരം ഉയർത്താൻ സ്കൂളുകൾ നവീകരിക്കും: മന്ത്രി ഒ. ആർ. കേളു

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി സർക്കാർ എല്ലാ സ്കൂളുകളും നവീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മക്കിയാട് ഗവ.എൽ.പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിദ്യാലയങ്ങളും ഹൈടെക് നിലവാരത്തിലേക്ക് കൊണ്ടുവരുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണമെന്നും അതാത് പ്രദേശങ്ങളിലെ സ്കൂളുകളിലേക്കുതന്നെ കുട്ടികളെ ചേർക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം അനിവാര്യമാണ്. ഒരു കോടി രൂപ ചിലവിലാണ് മക്കിയാട് ഗവ.എൽ.പി സ്കൂളിന് കെട്ടിടം നിർമ്മിച്ചത്. 268 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ പൂർത്തിയാക്കിയ കെട്ടിടത്തിൽ നാല് ക്ലാസ്‌ മുറികൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, വരാന്ത, റാമ്പ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തികളും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. എം പ്രമോദ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി തോമസ്, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷിന്റോ കല്ലിങ്കൽ, ഷബീറ മൊയ്തു, ഗ്രാമ പഞ്ചായത്ത് അംഗം പയ്യംമ്പള്ളി രാമൻ, മാനന്തവാടി ബ്ലോക്ക് പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ഇ. എ സതീഷ് ബാബു, സീനിയർ അസിസ്റ്റന്റ് എൻ. അപ്സ, സ്കൂൾ പ്രധാനധ്യാപിക ജെസ്സി തോമസ്, എസ്. എം. സി ചെയർമാൻ കെ. കെ ഇസ്മായിൽ, എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ശ്രീജിത്ത്‌, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ പങ്കെടുത്തു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.