മുട്ടിൽ:കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു.പി. അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു.
കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജിനേഷ് PR , സിവിൽ എക്സൈസ് ഓഫീസർ അരുൺ PD എന്നിവർ പങ്കെടുത്തു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം
എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട







