സേവന മനോഭാവത്തിന്റെ ഉദാത്ത മാതൃക : എൻ.എസ്.എസ് സ്നേഹ ഭവനത്തിന്റെ താക്കോൽ മന്ത്രി ഒ. ആർ കേളു കൈമാറി

ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹഭവനത്തിന്റെ താക്കോൽ പട്ടികജാതി-പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു കൈമാറി. സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും മുന്നോട്ട് വെച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ ഒരു കുടുംബത്തിന് വീടൊരുക്കിയാണ് മാതൃകയായത്.
പുറ്റാട് മലയച്ചംകൊല്ലിയിൽ താമസിക്കുന്ന വടുവഞ്ചാൽ സ്കൂളിലെ മുൻ വിദ്യാർത്ഥിയായ അനഘന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. രണ്ട് വർഷം മുമ്പ് ക്യാൻസർ രോഗത്തെ തുടർന്ന് അനഘന്റെ പിതാവ് മരണപ്പെട്ടിരുന്നു. അമ്മ ഹരിത കർമ്മ സേന അംഗമായി ജോലി ചെയ്യുന്നു. സഹോദരി പോളിടെക്നിക് ഡിപ്ലോമ വിദ്യാർത്ഥിനിയാണ്.
750 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ നിർമ്മാണം 10.5 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ധനസഹായം സമാഹരിച്ചത്. ജില്ലയിലെ 59 എൻ.എസ്.എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ദൗത്യത്തിൽ പങ്കാളികളായി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വയൽ കൃഷി, അങ്കണവാടി നവീകരണം, പ്ലാസ്റ്റിക് മുക്ത ഗ്രാമങ്ങൾ തുടങ്ങി നിരവധി സാമൂഹിക-പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ ഇതിനകം തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
ജില്ലയിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ വീടാണ് ഇത്.

എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി കൃഷ്ണകുമാർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സൈനബ ഉസ്മാൻ,വാർഡ് മെമ്പർ ജിൻസി അനീഷ്,ഹയർസെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ
ഷിവി കൃഷ്ണൻ, കരിയർ ഗൈഡൻസ് ജില്ലാ കോ-ഓർഡിനേറ്റർ കെ ബി സിമിൽ,എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ എം കെ രാജേന്ദ്രൻ,എ വി രജീഷ്,കെ രവീന്ദ്രൻ,പി കെ സാജിദ്,വി പി സുഭാഷ് എന്നിവർ സംസാരിച്ചു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

ദർഘാസ് ക്ഷണിച്ചു.

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ തരിയോട് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് ലഘുഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പാകം ചെയ്ത എത്തിക്കുന്നതിനായി തരിയോട് പഞ്ചായത്ത് പരിധിയിലെ പരിചയസമ്പന്നരായ ഹോട്ടലുകൾ/ഭക്ഷണ വിതരണക്കാർ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നും ദർഘാസ്

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും

അസിസ്റ്റന്റ് സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓപിയിലേക്ക് താത്ക്കാലിക അസിസ്റ്റന്റ് സർജൻ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി മാർച്ച് 16 ന് രാവിലെ 11.30 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.