മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; മറിഞ്ഞ ലോറിയിൽനിന്ന് ശീതളപാനീയ കുപ്പികൾ വാരിക്കൂട്ടി നാട്ടുകാർ

വിശാഖപട്ടണം: നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയിൽനിന്ന്, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. സംഭവം നടന്ന കൃത്യമായ സ്ഥലമോ സമയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. മറിഞ്ഞ ലോറിയിൽനിന്ന് നാട്ടുകാർ ശീതളപാനീയ കുപ്പികൾ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നെല്ലൂർ ജില്ലയിൽ ദേശീയ പാതയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. റോഡരികിൽ മറിഞ്ഞുകിടക്കുന്ന ലോറിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ശീതളപാനീയ കുപ്പികൾ ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ഡ്രൈവറെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ, കിട്ടാവുന്നത്ര കുപ്പികൾ സ്വന്തമാക്കാനായിരുന്നു അവിടെ തടിച്ചുകൂടിയവരുടെ ശ്രമം. വാഹനത്തിന് അടുത്തേക്ക് ഓടിയെത്തുന്ന ആളുകൾ കുപ്പികളുമായി സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒടുവിൽ പോലീസ് എത്തിയാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയത്. മനുഷ്യത്വമില്ലാത്ത ഈ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ദാരിദ്ര്യമല്ല, മറിച്ച് മനുഷ്യന്റെ തെറ്റായ മനോഭാവമാണ് ഇതിന് പിന്നിലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ ആൾക്കൂട്ടം ഇത്തരത്തിൽ പെരുമാറുന്നതെന്നും നിസാര പൈസയ്ക്ക് വേണ്ടി എന്തിനാണ് ഇത്രയും ക്രൂരത കാട്ടുന്നതെന്നും മറ്റൊരാൾ ചോദിച്ചു.

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

വാഹന ക്വട്ടേഷന്‍

പൊതുവിതരണ ഉപഭോകൃതകാര്യ വകുപ്പിന്റെ ഉപയോഗത്തിനായി വാഹനം വാടകക്ക് ലഭ്യമാക്കുന്നതിനായി ട്രാവല്‍ ഏജന്‍സി/ വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസ്, വയനാട് സിവില്‍ സ്റ്റേഷന്‍,

റോഡരികിലെ മരങ്ങള്‍ നീക്കം ചെയ്യണം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന് കീഴിലുള്ള അമ്പലവയല്‍ചുള്ളിയോട് റോഡിലും വടുവന്‍ചാല്‍ കൊളഗപ്പാറ റോഡിലും കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ സ്വമേധയാ മരങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം അവ

എസ്‌ഡിപിഐ സ്ഥാനാർഥി എൻ.ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്‌ഡിപിഐസ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാ ക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേ

ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു.

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തമ്പുരാട്ടിക്കാവിൽ സംഘടിപ്പിച്ച ലോക വനം ജലം,കാലാവസ്ഥ ദിനാചരണം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസെടുത്തു. ലിസി അദ്ധ്യക്ഷത വഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.