നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍, 559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍മാരായി 1002 (355 പുരുഷന്മാര്‍, 647 സ്ത്രീകള്‍) പേരെയും പോളിംഗ് ഓഫീസര്‍മാരായി 2004 (792 പുരുഷന്മാര്‍ 1212 സ്ത്രീകള്‍) പേരെയും തിരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി.

കളക്ട്രേറ്റില്‍ നടന്ന ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഗോളി, ട്രൈനിംഗ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി, ഐ.ടി നോഡല്‍ ഓഫീസര്‍ ജസിം ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.

നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 24 മുതല്‍

നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം പരിശീലനം മാര്‍ച്ച് 24 മുതല്‍ ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 26ന് കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം.

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 27ന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ബാച്ചുകളായാണ് പരിശീലനം.

ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി മാര്‍ച്ച് 29ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പ്രത്യേക പരിശീലനം ഉണ്ടായിരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി അറിയിച്ചു.

രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഏപ്രില്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളില്‍ പരിശീലനം നല്‍കും. ഏപ്രില്‍ രണ്ടിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും ഏപ്രില്‍ മൂന്നിന്് കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിലും രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ബാച്ചുകളായി പരിശീലനം നല്‍കും.

രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഏപ്രില്‍ നാലിന് കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ രാവിലെ 9:30 മുതല്‍ ഒരു മണി വരെ പ്രത്യേക പരിശീലനം നല്‍കും.

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാർച്ച്‌ 24ന് ഫോം 12 നല്‍കണം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാർച്ച്‌ 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വി എഫ് സി സജ്ജീകരിക്കും. ഫോം 12 ൽ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം.

ഇലക്ഷൻ ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കായി എസ്.കെ.എം.ജെ സ്‌കൂളില്‍ പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും.

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

വാഹന ക്വട്ടേഷന്‍

പൊതുവിതരണ ഉപഭോകൃതകാര്യ വകുപ്പിന്റെ ഉപയോഗത്തിനായി വാഹനം വാടകക്ക് ലഭ്യമാക്കുന്നതിനായി ട്രാവല്‍ ഏജന്‍സി/ വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസ്, വയനാട് സിവില്‍ സ്റ്റേഷന്‍,

റോഡരികിലെ മരങ്ങള്‍ നീക്കം ചെയ്യണം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന് കീഴിലുള്ള അമ്പലവയല്‍ചുള്ളിയോട് റോഡിലും വടുവന്‍ചാല്‍ കൊളഗപ്പാറ റോഡിലും കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ സ്വമേധയാ മരങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം അവ

എസ്‌ഡിപിഐ സ്ഥാനാർഥി എൻ.ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്‌ഡിപിഐസ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാ ക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേ

ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു.

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തമ്പുരാട്ടിക്കാവിൽ സംഘടിപ്പിച്ച ലോക വനം ജലം,കാലാവസ്ഥ ദിനാചരണം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസെടുത്തു. ലിസി അദ്ധ്യക്ഷത വഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.